ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവ് സീറ്റുകള്‍ കിട്ടി കൊണ്ട് ബി ജെ പി തന്നെ അധികാരത്തിലേറുമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ. എസ് പി- ബി എസ് പി- ആര്‍ എല്‍ ഡി സഖ്യം കാരണം ബി ജെ പി ക്ക് 15 സീറ്റുകള്‍ വരെ ഉത്തര്‍പ്രദേശില്‍ കുറഞ്ഞേക്കാമെന്നും ദളിത് നേതാവ് കൂടിയായ അത്താവാലെ പറഞ്ഞു. 2014 ല്‍ ബി ജെ പി യും മറ്റു സഖ്യകക്ഷികളും ചേര്‍ന്ന് 80 ല്‍ 73 സീറ്റുകള്‍ നേടിയെന്നും അന്ന് എസ് പി- ബി എസ് പി- ആര്‍ എല്‍ ഡി സഖ്യമുണ്ടായിരുന്നില്ലെന്നും പക്ഷേ ഇത്തവണത്തെ സഖ്യം ബി ജെ പി ക്ക് കനത്ത പ്രഹരമാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീറ്റുകള്‍ കുറയും, പക്ഷേ വിജയം ഉറപ്പ്: കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ
" എസ് പി- ബി എസ് പി- ആര്‍ എല്‍ ഡി സഖ്യം കാരണം ബി ജെ പി ക്ക് 15 സീറ്റുകള്‍ വരെ ഉത്തര്‍പ്രദേശില്‍ കുറഞ്ഞേക്കും"
ramdas
നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്നും ബംഗാളിലും ഒഡീഷയിലും യഥാക്രമം 42, 21 സീറ്റുകള്‍ വീതം ലഭിക്കുമെന്നും അത്താവാലെ പ്രവചിച്ചു.