ലോക്സഭാ തെരഞ്ഞെടുപ്പിന് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിനായി രാഷ്ട്രീയ പാർട്ടികൾ വൻ തുകയാണ് ചെലവഴിക്കുന്നത്. ഫെബ്രുവരി 19 മുതൽ മെയ് 4 വരെയുളള കണക്ക് പ്രകാരം രാഷ്ട്രീയ പാർട്ടികൾ നൽകിയ 1,03,700 പരസ്യങ്ങളിലൂടെ നിന്ന് 22.85 കോടി രൂപയാണ് ഫേസ്ബുക്കിന് കിട്ടിയത്. ഇതിൽ ബിജെപി മാത്രം നൽകിയത് 3.68 കോടി രൂപയാണ്. കോൺഗ്രസ് 9.2 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ബിജെപിയും ഘടക പാർട്ടികളും ചേർന്ന് 14 കോടിയും കോൺഗ്രസും മറ്റ് സഖ്യ പാർട്ടികളും 75 ലക്ഷം രൂപയാണ് പരസ്യത്തിനായി നൽകിയത്.
ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യം; വൻ തുക ചെലവഴിച്ച് ബിജെപി - കോൺഗ്രസ്
സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിൽ ബിജെപി 3.68 കോടി രൂപയാണ് ചെലവിച്ചത്.
ഫെയ്സ്ബുക്കിലെ രാഷ്ട്രീയ പരസ്യം; വൻ തുക ചെലവഴിച്ച് ബിജെപി
തെലുങ്കുദേശം പാർട്ടി, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ (ബി ജെ ഡി) തുടങ്ങിയ പ്രാദേശിക പാർട്ടികളും വൻ തുകയാണ് പരസ്യത്തിനായി സമൂഹ മാധ്യമങ്ങൾക്ക് നൽകിയത്. ഭാരത് കെ മൻ കി ബാത്ത്, എന്‍റെ ആദ്യ വോട്ട് മോദിക്ക് എന്നീ പരസ്യങ്ങൾക്ക് മാത്രമായി 2.24 കോടി രൂപയും 1.15 കോടി രൂപയുമാണ് ബിജെപി ചെലവാക്കിയത്.