ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് രസീതുകൾ പൂർണ്ണമായും എണ്ണി തിട്ടപ്പെടുത്തേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജികൾ തള്ളി. 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണം എന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യമാണ് തള്ളിയത്.
വിവിപാറ്റ് പുന:പരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി - election
21 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്
33% വിവി പാറ്റ് എണ്ണണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.
വോട്ടു രസീതുകള്‍ 50 ശതമാനവും എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെതിരെയാണ് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പുനഃപരിശോധനാ ഹര്‍ജി നൽകിയത്. 50 ശതമാനം വോട്ട് രസീതുകൾ എണ്ണി തിട്ടപ്പെടുത്തുകയാണെങ്കിൽ ഫലം പ്രഖ്യാപിക്കാൻ ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം. ഇതേ തുടർന്ന് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളിലെ രസീതുകളെണ്ണാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നൽകിയ പുനഃപരിശോധനാ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സംവിധാനത്തിൽ കൃത്രിമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ കോടതിയെ സമീപിച്ചത്.