കേരളം

kerala

ETV Bharat / elections

പുനലൂരില്‍ സിപിഐയും ലീഗും നേര്‍ക്ക് നേര്‍ - election

സിപിഐക്ക് സ്വാധീനമുള്ള മേഖലയായ പുനലൂരിൽ 10 വർഷം എംഎല്‍എയും സിപിഐ സംസ്ഥാന കമ്മറ്റി അംഗവുമായ പിഎസ് സുപാലിനെയാണ് സീറ്റ് നിലനിർത്താൻ ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്.

kollam  Punalor  പുനലൂര്‍  സിപിഐ  election  തെരഞ്ഞെടുപ്പ്
പുനലൂരില്‍ സിപിഐയും ലീഗും നേര്‍ക്ക് നേര്‍; വിജയം പിടിക്കാന്‍ ബിജെപിയും

By

Published : Apr 4, 2021, 5:38 PM IST

കൊല്ലം: ശക്തമായ മത്സരം നടക്കുന്ന കൊല്ലം ജില്ലയിലെ പ്രധാന മണ്ഡലമാണ് പുനലൂർ. സിപിഐയും ലീഗും നേർക്ക് നേർ മത്സരിക്കുന്ന മണ്ഡലം കൂടിയാണിത്. പരസ്യപ്രചാരണം അവസാനിക്കുമ്പോൾ അതി ശക്തമായ മത്സരമാണ് മുന്നണികൾ നടത്തിയത്.

പുനലൂരില്‍ സിപിഐയും ലീഗും നേര്‍ക്ക് നേര്‍; വിജയം പിടിക്കാന്‍ ബിജെപിയും
സിപിഐക്ക് സ്വാധീനമുള്ള പുനലൂരിൽ മുൻ എംഎല്‍എയും സിപിഐ സംസ്ഥാന കമ്മിറ്റി അംഗവുമായ പിഎസ് സുപാലിനെയാണ് സീറ്റ് നിലനിർത്താൻ ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. അതേസമയം നേരത്തെ മലപ്പുറം ജില്ലയിലെ താനൂർ മണ്ഡലത്തിലെ എംഎല്‍എയായിരുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയെയാണ് ലീഗ് രംഗത്തിറക്കിയത്. കൊല്ലം ജില്ലയില്‍ കോൺഗ്രസ് മുസ്ലീംലീഗിന് നല്‍കിയ മണ്ഡലം കൂടിയാണ് പുനലൂർ. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ആയൂർ മുരളിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

ABOUT THE AUTHOR

...view details