മലപ്പുറം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍ നിന്നും ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും. വേങ്ങര സ്വദേശി അനന്യ കുമാരി അലക്സാണ് വേങ്ങര മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് അനന്യ മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയില്‍ അനന്യയുടെ പത്രിക വരണാധികാരി സ്വീകരിച്ചു. ഇതോടെ കേരളത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെന്ന ബഹുമതി സ്വന്തമാക്കിയിരിക്കയാണ് അനന്യ.
'വിജയങ്ങള്‍ പൊരുതി നേടാനാണ് ശ്രമം'; കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡർ സ്ഥാനാര്‍ഥി അനന്യ പോരിനിറങ്ങുന്നു - candidate
ജയമോ തോല്‍വിയോ അല്ല. ഞങ്ങളുടെ വിഭാഗത്തെ പ്രതിനിധീകരിക്കണം. അതാണ് തന്‍റെ ലക്ഷ്യമെന്ന് അനന്യ പ്രതികരിച്ചു.

മുസ്ലീംലീഗ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി, ഇടതു സ്ഥാനാര്‍ഥി പി ജിജി തുടങ്ങിയവരാണ് അനന്യയുടെ പ്രധാന എതിരാളികൾ. ഫലത്തില്‍ ഒരു താരമണ്ഡലത്തില്‍ തന്നെയാണ് അനന്യയുടെ ചരിത്രപോരാട്ടം. ന്യൂസീലന്‍ഡിലും അമേരിക്കയിലുമടക്കം ജനപ്രതിനിധി സഭകളില്‍ ട്രാന്‍സ് വ്യക്തിത്വങ്ങള്‍ മന്ത്രിപദമടക്കമുള്ളവ വഹിക്കുമ്പോള്‍ കേരളത്തിലും നമ്മുടെ രാജ്യത്തും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരായാണ് പലരും കരുതുന്നത്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് അനന്യ മത്സരക്കളത്തില്‍ ഇറങ്ങുന്നത്.
ജയമോ തോല്‍വിയോ അല്ല. ഞങ്ങളുടെ വിഭാഗത്തെ പ്രതിനിധീകരിക്കണം. അതാണ് തന്‍റെ ലക്ഷ്യമെന്ന് അനന്യ പ്രതികരിച്ചു. തന്‍റെ ഈ മത്സരം ചരിത്രത്തിന്‍റെ ഭാഗമാകണം എന്നാണ് അനന്യയുടെ ആഗ്രഹം. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കി കൂടിയാണ് അനന്യ. 'ആരും തിരിച്ചറിയാതെ ലോകത്തിന്‍റെ കോണില്‍ ജീവിച്ചു പോകുന്ന ഒരാളാവാനല്ല. ഞാനിവിടെ ജീവിച്ചിരുന്നു എന്നതിന്‍റെ ഒരു തെളിവെങ്കിലും അവശേഷിപ്പിക്കണം. ധാരാളം വിജയങ്ങള്‍ പൊരുതി നേടാനാണ് തന്‍റെ ശ്രമ'മെന്നും അനന്യ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്‍റെ ഉദ്ദേശം ഒരു പ്രതിനിധിയാവുക എന്നതു തന്നെയാണ്. ജയിച്ചാല്‍ നേതൃസ്ഥാനത്ത് നിന്ന് സമൂഹത്തിലെ മാറ്റിനിര്‍ത്തപ്പെടുന്ന ഒരു വിഭാഗം ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം എന്നാണ് ആഗ്രഹമെന്നും അനന്യ കൂട്ടിച്ചേര്‍ത്തു.