കേരളം

kerala

ETV Bharat / elections

ബംഗാളിൽ ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു - Jitendra Tiwari

മുൻ അസൻസോൾ മേയറും ഇപ്പോഴത്തെ എംഎൽഎയുമായ ജിതേന്ദ്ര തിവാരിയാണ് ബിജെപിയിൽ ചേർന്നത്.

West Bengal: TMC MLA Jitendra Tiwari joins BJP  TMC MLA joins BJP  MLA joins BJP  തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു  ജിതേന്ദ്ര തിവാരി  Jitendra Tiwari  ഹൂഗ്ലി
ബംഗാളിൽ ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു

By

Published : Mar 3, 2021, 1:42 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് നേതാവും മുൻ അസൻസോൾ മേയറുമായ ജിതേന്ദ്ര തിവാരിയാണ് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്. ഹൂഗ്ലി ജില്ലയിലെ ബൈദ്യബതിയിൽ നടന്ന പൊതുയോഗത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്‍റെ സാന്നിധ്യത്തിലാണ് തിവാരി ബിജെപിയിൽ ചേർന്നത്. ബിജെപി നേതാവ് രാജിബ് ബാനർജിയും ചടങ്ങിൽ പങ്കെടുത്തു.

“ഞാൻ ബിജെപിയിൽ ചേർന്നത് ബംഗാളിന്‍റെ വികസനത്തിനായി പ്രവർത്തിക്കാനാണ്. ടിഎംസിയോടൊപ്പം പ്രവർത്തിച്ചാൽ അതിനു കഴിയില്ല.” തിവാരി പൊതുയോഗത്തിൽ പറഞ്ഞു.

മാർച്ച് 7 ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നും. ബംഗാളിൽ മാറ്റം ആരംഭിച്ചതായും ഘോഷ് പറഞ്ഞു. പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ റാലിയാണ് മാർച്ച് 7 ന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് നടക്കാൻ പോകുന്നത്.

പ്രധാനമന്ത്രിയുടെ മെഗാ റാലിയിൽ പങ്കെടുക്കാൻ വീടുകൾതോറും കയറി ആളുകളെ ക്ഷണിക്കാൻ പാർട്ടി പ്രവർത്തകർക്കൊപ്പം എംപിമാരും പോകുന്നുണ്ടെന്ന് ഘോഷ് പറഞ്ഞു. പ്രധാനമന്ത്രിയുടെ മെഗാ റാലി വിജയകരമാക്കാൻ സോഷ്യൽ മീഡിയ പ്രചരണത്തിനും തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസങ്ങളിലായി നിരവധി പേരാണ് ടിഎംസിയിൽ നിന്ന് ബിജെപിയിലേക്ക് ചേർന്നത്. പശ്ചിമ ബംഗാളിൽ ഈ വർഷം എട്ട് ഘട്ടങ്ങളിലായിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ABOUT THE AUTHOR

...view details