തിരുവനന്തപുരം:കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥികളുടെ ചിഹ്നത്തിൽ അനിശ്ചിതത്വം തുടരുന്നു. എല്ലാവർക്കും ഒരേ ചിഹ്നം ലഭിക്കാനിടയില്ല എന്നാണ് സൂചന. ചിഹ്നം ലഭിക്കാത്ത സാഹചര്യത്തിൽ സ്ഥാനാർഥികളാരും ഇതുവരെ പത്രിക സമർപ്പിച്ചിട്ടില്ല. നിലവിൽ ട്രാക്‌ടറും തെങ്ങിൻ കൂട്ടവുമാണ് ജോസഫ് വിഭാഗം ചിഹ്നമായി ആവശ്യപ്പെട്ടത്. പിസി തോമസുമായുള്ള യുദ്ധത്തിൽ മരവിപ്പിച്ച സൈക്കിൾ ചിഹ്നം തിരിച്ചുപിടിക്കാനായിരുന്നു ജോസഫ് ഗ്രൂപ്പ് ശ്രമം. ഇത് സാധിക്കാതെ വന്നാൽ 10 സ്ഥാനാർഥികൾക്കും പൊതുവായി മറ്റൊരു ചിഹ്നത്തിനാണ് പാർട്ടി അപേക്ഷ നൽകിയത്.
ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥികളുടെ ചിഹ്നത്തിൽ അനിശ്ചിതത്വം
നിലവിൽ ട്രാക്‌ടറും തെങ്ങിൻ കൂട്ടവുമാണ് ജോസഫ് വിഭാഗം ചിഹ്നമായി ആവശ്യപ്പെട്ടത്. ലഭിച്ചില്ലെങ്കിൽ 10 സ്ഥാനാർഥികൾക്കും പൊതുവായി മറ്റൊരു ചിഹ്നത്തിനും പാർട്ടി അപേക്ഷ നൽകിയിട്ടുണ്ട്.
Uncertainty over the symbol of the Joseph Group candidates
2010ൽ കേരള കോൺഗ്രസ് എമ്മിൽ ലയിക്കും വരെ ജോസഫിന്‍റെ ചിഹ്നം സൈക്കിളായിരുന്നു. 2010 ൽ പിജെ ജോസഫ് ഇടതുമുന്നണി വിട്ട് കേരള കോൺഗ്രസ് എമ്മിൽ ലയിച്ചപ്പോൾ ജോസഫുമായി വിയോജിച്ച് പിസി തോമസ് ഇടതുമുന്നണിയിൽ തുടരുകയായിരുന്നു.