കേരളം

kerala

ETV Bharat / elections

തൃശൂരിൽ 73.74 ശതമാനം പോളിങ് 2016നെക്കാൾ കുറവ് - തൃശ്ശൂർ വാർത്തകൾ

ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് കയ്പ്പമംഗലത്താണ്

Thrissur poling percentage  തൃശൂരിൽ 73.74 ശതമാനം പോളിങ് 2016നെക്കാൾ കുറവ്  തൃശ്ശൂർ വാർത്തകൾ  കേരളത്തിലെ തെരഞ്ഞെടുപ്പ്
തൃശൂരിൽ 73.74 ശതമാനം പോളിങ് 2016നെക്കാൾ കുറവ്

By

Published : Apr 7, 2021, 3:30 AM IST

തൃശ്ശൂർ:ജില്ലയിൽ അവസാന കണക്കുകൾ പ്രകാരം 73.74 ശതമാനം പോളിങ് രേഖപെടുത്തി. കഴിഞ്ഞതവണതെക്കാൾ പോളിങ് ശതമാനം കുറവാണ് രേഖപെടുത്തിയത്.2016-ൽ 77.74 ശതമാനം ആയിരുന്നു പോളിങ്.

ജില്ലയിൽ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് കയ്പ്പമംഗലം മണ്ഡലത്തിലായിരുന്നു. 76.68 ആണ് കയ്പ്പമംഗലത്തെ ഇത്തവണത്തെ പോളിങ് . ഏറ്റവും കുറവ് രേഖപെടുത്തിയത് ഗുരുവായൂർ മണ്ഡലത്തിലും. 68.40 ആണ് ഗുരുവായൂരിലെ പോളിങ്. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ മറ്റു രണ്ട് മണ്ഡലങ്ങൾ വടക്കാഞ്ചേരിയും കുന്നംകുളവുമാണ്.

ചേലക്കര - 75.69%, കുന്നംകുളം - 76.30%, ഗുരുവായൂര്‍ - 68.35%, മണലൂര്‍ - 73.08% വടക്കാഞ്ചേരി - 75.97%,ഒല്ലൂര്‍ - 73.75%, തൃശൂര്‍ - 68.76%, നാട്ടിക - 71.21%, കയ്പമംഗലം - 76.48%, ഇരിങ്ങാലക്കുട - 74.63%, പുതുക്കാട് - 75.48% ചാലക്കുടി - 72.43%, കൊടുങ്ങല്ലൂര്‍ - 74.84% എന്നിങ്ങനെയാണ് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം.

ABOUT THE AUTHOR

...view details