തൃശൂർ:ഇത്തവണ തൃശൂർ എടുക്കുന്നില്ല, പകരം വോട്ടർമാർ തന്നെ തരുമെന്ന് സുരേഷ് ഗോപി. തനിക്ക് തന്നെ തരുകയാണെങ്കിൽ വോട്ടര്‍മാര്‍ക്ക് പശ്ചാതപിക്കേണ്ടി വരില്ലെന്നും തൃശൂർ 'അതുക്കും മേലാകു'മെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങശുടെ നാവും കരങ്ങളും മനസുമായി അവർക്ക് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ എടുക്കുന്നില്ല; ജനങ്ങൾ തന്നെ തരും: സുരേഷ് ഗോപി - bjp candidate
വിജയിച്ചാല്‍ സാംസ്‌കാരിക തലസ്ഥാനത്തിന് യോജിച്ച രീതിയിലുള്ള വികസനമുണ്ടാക്കുമെന്ന് സുരേഷ് ഗോപി

Thrissur does not take; People will give: Suresh Gopi
ശബരിമല പ്രചാരണവിഷയമല്ല മറിച്ച് വികാര വിഷയമാണ്. വിജയിച്ചാല്‍ സാംസ്‌കാരിക തലസ്ഥാനത്തിന് യോജിച്ച രീതിയിലുള്ള വികസനമുണ്ടാക്കും. തൃശൂരില്‍ ടൂറിസത്തിന് പ്രാമുഖ്യം നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ് വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.