കേരളം

kerala

ETV Bharat / elections

മഥുര എയിംസ് നിര്‍മാണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് സ്റ്റാലിന്‍

എയിംസ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് സ്റ്റാലിന്‍. അധികാരത്തിലെത്തിയാല്‍ നിര്‍മാണം ആരംഭിക്കുമെന്ന് വാഗ്ദാനം.

MK Stalin  Stalin promises completion of AIIMS Madurai  AIIMS Madurai  Stalin to complete AIIMS Madurai  tamil nadu assembly polls  tamil nadu elections  മധുര എയിംസ്  ഡിഎംകെ  ഡിഎംകെ പ്രസിഡന്‍റ്  എം കെ സ്റ്റാലിന്‍
മധുര എയിംസ് നിര്‍മാണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

By

Published : Mar 18, 2021, 5:32 PM IST

ചെന്നൈ:അധികാരത്തിലെത്തിയാല്‍ മഥുരയിലെ തോപ്പൂരില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രീമിയം ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍മാണം ആരംഭിക്കുമെന്ന് ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിന്‍. മഥുരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ലാണ് പ്രീമിയം മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രഖ്യാപനം നടക്കുന്നതെന്നും, എന്നാല്‍ 2019ലെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുമാത്രമാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയതെന്നും സ്റ്റാലിന്‍ ആരോപിച്ചു. മധുരയിലെ തോപ്പൂരില്‍ എയിംസ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

ഡിഎംകെ അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ പാണ്ഡ്യരാജപുരം, അലങ്കനല്ലൂര്‍ എന്നിവിടങ്ങളിലെ ദേശീയ സഹകരണ പഞ്ചസാര മില്ലുകള്‍ വീണ്ടും തുറക്കും. നാഥം നിയോജകമണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച് എഐഎഡിഎംകെയുടെ നാഥന്‍ ആര്‍ വിശ്വനാഥനെതിരെയും സ്റ്റാലിന്‍ ആഞ്ഞടിച്ചു.

ABOUT THE AUTHOR

...view details