കൊല്ലം: കൊല്ലം ചവറയിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണിനെ തോൽപിക്കാൻ ആർഎസ്‌പിയിലെ ചിലരും ബി.ജെ.പിയുമായി കൂട്ടുകെട്ട് ഉണ്ടെന്ന് ആരോപിച്ച് ചവറ മണ്ഡലത്തിൽ പോസ്റ്റർ . "ഞങ്ങളുടെ സ്ഥാനാർഥി ഷിബുസാറിനെ തോൽപ്പിക്കാൻ ബി.ജെ.പി പാർട്ടിക്കാരുമായി വോട്ട് കച്ചവടം നടത്തിയ രാജ്മോഹനെ പാർട്ടി തിരിച്ചറിയുക എന്നാണ് പോസ്‌റ്ററിലെ വാചകം." ആർ എസ് പി ശക്തികുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് രാജ് മോഹൻ.
ഷിബു ബേബി ജോണിനെ തോൽപിക്കാൻ ആർഎസ്‌പിയിലെ ചിലർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കൊല്ലത്ത് പോസ്‌റ്റർ - കാവനാട്
ആർ എസ് പി ശക്തികുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജ്മോഹനെതിരെയാണ് പോസ്‌റ്റർ.രാജ് മോഹൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയെന്നാണ് ആരോപണം.
ഷിബു ബേബി ജോണിനെ തോൽപിക്കാൻ ആർഎസ്‌പിയിലെ ചിലർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കൊല്ലത്ത് പോസ്‌റ്റർ
കാവനാട് ഭാഗത്താണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. സേവ് ആർ.എസ്.പി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. കാവനാട്ടെ കോൺഗ്രസ് ഭവന് മുന്നിലെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിന് മുന്നിലെ മതിലിലും, ഫ്ലക്സ് ബോർഡുകളിലുമാണ് പോസ്റ്റർ പ്രധാനമായും പതിച്ചിരിക്കുന്നത്.