കേരളം

kerala

ETV Bharat / elections

'തെരഞ്ഞടുപ്പില്‍ നിന്നും മാറി നില്‍ക്കണം'; എകെ ശശീന്ദ്രന് എതിരെ പോസ്റ്ററുകള്‍ - എകെ ശശീന്ദ്രന്‍

എലത്തൂരില്‍ പുതുമുഖം മത്സരിക്കണം, ജനഹിതം പരിശോധിക്കണം, കറ പുരളാത്ത ഒരു വ്യക്തിയായിരിക്കണം മത്സരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം.

clt  Kozhikode  Poster  election  ഗതാഗത വകുപ്പ് മന്ത്രി  എല്‍ഡിഎഫ്  എന്‍സിപി  എകെ ശശീന്ദ്രന്‍  ak saseendran
എകെ ശശീന്ദ്രന് എതിരെ പോസ്റ്ററുകള്‍; തെരഞ്ഞടുപ്പില്‍ നിന്നും മാറി നില്‍ക്കണമെന്നാവശ്യം

By

Published : Mar 8, 2021, 12:48 PM IST

കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് എതിരെ പോസ്റ്ററുകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ശശീന്ദ്രൻ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടാണ് എലത്തൂരിലും പാവങ്ങാടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘എല്‍ഡിഎഫ് വരണം. അതിന് എ കെ ശശീന്ദ്രന്‍ മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം.

എലത്തൂരില്‍ പുതുമുഖം മത്സരിക്കണം, ജനഹിതം പരിശോധിക്കണം, കറ പുരളാത്ത ഒരു വ്യക്തിയായിരിക്കണം മത്സരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. ശശീന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ABOUT THE AUTHOR

...view details