കേരളം

kerala

ETV Bharat / elections

ഏറനാട് യുഡിഎഫ് സ്ഥാനാര്‍ഥി പികെ ബഷീര്‍ പത്രിക സമര്‍പ്പിച്ചു - udf

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയാണ് പികെ ബഷീര്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത്

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍  പികെ ബഷീര്‍  യുഡിഎഫ്  തെരഞ്ഞെടുപ്പ്  kerala election  udf  election news
ഏറനാടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ ബഷീര്‍ പത്രിക സമര്‍പ്പിച്ചു

By

Published : Mar 18, 2021, 6:24 PM IST

അരീക്കോട്: ഏറനാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പികെ ബഷീര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മണ്ഡലം വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫിസര്‍ കെ രാജീവ് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബാലത്തില്‍ ബാപ്പു, പിപി സഫറുള്ള എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സ്വീകരിച്ചത്. മണ്ഡലത്തിലെ മുതിര്‍ന്ന യു ഡി എഫ് നേതാക്കള്‍, ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എന്നിവരും പാണക്കാട് എത്തിയിരുന്നു. ഇന്നലെ അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളിലെ യുഡിഎഫ് കണ്‍വെന്‍ഷനുകളിലും എംഎല്‍എ പങ്കെടുത്തു.

ABOUT THE AUTHOR

...view details