കോട്ടയം: തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഈരാറ്റുപേട്ട കടുവാമൂഴിയിലെത്തിയ ജനപക്ഷം സ്ഥാനാര്‍ഥി പിസി ജോര്‍ജിന് നേരെ കൂവല്‍. കൂവലില്‍ പ്രകോപിതനായ പിസി ജോര്‍ജ് നാട്ടുകാരെ ചീത്തവിളിച്ചു. നിന്‍റെ വോട്ടൊന്നും എനിക്ക് വേണ്ട. സൗകര്യമുളളവര്‍ മാത്രം തനിക്ക് വോട്ട് ചെയ്താല്‍ മതി. മെയ് രണ്ടിന് താന്‍ എംഎല്‍എ ആയതിന് ശേഷം ഇവിടേക്ക് വരുമെന്നും അപ്പോഴും കൂവണമെന്നും പിസി ജോര്‍ജ് തിരിച്ചടിച്ചു.
'സൗകര്യമുള്ളവര്‍ വോട്ട് ചെയ്താല്‍ മതി'; കൂക്കി വിളിച്ചവരോട് കയര്‍ത്ത് പിസി ജോര്‍ജ്
മണ്ഡലത്തില്‍ വോട്ട് ചോദിക്കാന്‍ അവകാശമുണ്ടെന്ന് പിസി ജോര്‍ജ്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ കിടക്കുമെന്നും ഭീഷണി
കൂവി ഓടിച്ചാല്‍ ഓടുന്ന ആളല്ല ഞാന്‍. ഏപ്രില്‍ 6ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. എന്‍റെ ചിഹ്നം തൊപ്പിയാണ്. സൗകര്യമുളളവര്‍ തൊപ്പിക്ക് വോട്ട് ചെയ്യുക. വോട്ട് ചെയ്തില്ലെങ്കിലും എനിക്ക് വിരോധമില്ലെന്നും, പിസി ജോര്‍ജ് പറഞ്ഞു.
തനിക്ക് മണ്ഡലത്തില്‍ വോട്ട് ചോദിക്കാന്‍ അവകാശമുണ്ടെമന്നും, തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ കിടക്കുമെന്നും നല്ലവരായ സന്മനസുള്ളവര്‍ വോട്ട് ചെയ്യണമെന്നും പിസി ജോര്‍ജ് പറഞ്ഞവസാനിപ്പിച്ചു.