കേരളം

kerala

ETV Bharat / elections

കോണ്‍ഗ്രസുകാരുടെ നോട്ടം താമരയിലേക്കെന്ന് പന്ന്യന്‍ രവീന്ദ്രന്‍ - ബിജെപി

എന്തൊക്കെ നുണപ്രചാരണങ്ങള്‍ നടത്തിയാലും ഇത്തവണ എല്‍ഡിഎഫ് സെഞ്ച്വറി തികയ്ക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Pannyan Raveendran  congress leaders  bjp  politics  election news 2021  പന്ന്യന്‍ രവീന്ദ്രന്‍  കോണ്‍ഗ്രസ്  ബിജെപി  കോണ്‍ഗ്രസ് ബിജെപി സഖ്യം
കോണ്‍ഗ്രസുകാരുടെ നോട്ടം താമരയിലേക്ക്, ആരോപണവുമായി പന്ന്യന്‍ രവീന്ദ്രന്‍

By

Published : Apr 1, 2021, 6:33 PM IST

ഇടുക്കി: കോണ്‍ഗ്രസ്- ബിജെപി സഖ്യം സജീവമാണെന്ന ആരോപണവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കോണ്‍ഗ്രസുകാരുടെ നോട്ടം താമരയിലേക്കാണ്. കാരണം കൈക്ക് താമര ഇണങ്ങും. അതുകൊണ്ടാണ് വിലക്കെടുക്കുമെന്ന് ബിജെപി പരസ്യമായി പറഞ്ഞിട്ടും കോണ്‍ഗ്രസുകാര്‍ മിണ്ടാത്തെതെന്ന് അദ്ദേഹം ആരോപിച്ചു. ഉടുമ്പന്‍ചോല എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം രാജാക്കാട്ടില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സെഞ്ച്വറി തികയ്ക്കുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍
കേരളത്തില്‍ കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് രണ്ടിടത്ത് ബിജെപിക്ക് സ്ഥനാര്‍ഥിയില്ലാത്തതെന്നും, എന്തൊക്കെ നുണപ്രചാരണങ്ങള്‍ നടത്തിയാലും ഇത്തവണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സെഞ്ച്വറി തികയ്ക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details