തിരുവനന്തപുരം: പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മാര്‍ച്ച് 16ന് രാവിലെ 11മണിക്ക് പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തിയാണ് മുന്‍ മുഖ്യമന്ത്രി പത്രിക സമര്‍പ്പിക്കുക. സി.പി.എമ്മിലെ ജെയ്ക്ക് പി.തോമസാണ് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
ഉമ്മന്‍ചാണ്ടിയുടെ പത്രിക സമര്‍പ്പണം നാളെ - oommen chandi
പുതുപ്പള്ളിയില്‍ 12-ാം അങ്കത്തിനൊരുങ്ങി ഉമ്മന്‍ചാണ്ടി. എതിരാളിയായി ജെയ്ക്ക് പി.തോമസ്.

oc will file nomination tomorrow
1970 ലാണ് ഉമ്മന്‍ചാണ്ടി ആദ്യമായി പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിക്കുന്നത്. തുടര്‍ച്ചയായി 11 തിരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളിയില്‍ നിന്ന് വിജയിച്ച് 50 വര്‍ഷം പൂര്‍ത്തിയാക്കി റിക്കോര്‍ഡിട്ട അതേ മണ്ഡലത്തിലാണ് ഉമ്മന്‍ചാണ്ടി 12-ാം അങ്കത്തിനിറങ്ങുന്നത്.