എറണാകുളം: കളമശ്ശേരി മണ്ഡലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പോസ്റ്ററുകൾ. ഏലൂർ മേഖലയിലാണ് 'പി.രാജീവ് വേണ്ട കെ.ചന്ദ്രൻ പിള്ള മതി'യെന്ന ആവശ്യവുമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. 'വെട്ടിനിരത്തി തുടർ ഭരണം നേടാനാകുമോ, തുടർ ഭരണമാണ് ലക്ഷ്യമെങ്കിൽ തങ്ങളുടെ സ്വന്തം സ്ഥാനാർഥി മതി' തുടങ്ങിയ തരത്തിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
'പി.രാജീവ് വേണ്ട, കെ.ചന്ദ്രൻ പിള്ള മതി'; കളമശ്ശേരിയില്‍ പോസ്റ്ററുകള്‍, പിന്നില്‍ പാര്‍ട്ടി വിരുദ്ധരെന്ന് നേതാക്കള്‍ - പ്രതിഷേധം
നിലവിൽ കളമശ്ശേരി മേഖലയിൽ സി.പി.എമ്മില്‍ ഗ്രൂപ്പ് പ്രവർത്തനങ്ങളും വിഭാഗീയ പ്രവർത്തനങ്ങളുമില്ല. ഈയൊരു സാഹചര്യത്തില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്.
പഴയ വി.എസ്. പക്ഷക്കാരനും, തൊഴിലാളികൾക്കിടയിൽ സ്വാധീനമുള്ള നേതാവുമാണ് ചന്ദ്രൻ പിള്ള. വ്യവസായ മേഖലയായ കളമശ്ശേരിയിൽ കെ ചന്ദ്രൻ പിള്ള സ്ഥാനാർഥിയാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ പി.രാജീവിനെ പാർട്ടി കളമേശ്ശേരിയിൽ പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നതോടെയാണ് പോസ്റ്റർ പ്രതിഷേധം തുടങ്ങിയത്. രാത്രിയിൽ പതിച്ച പോസ്റ്ററുകളെല്ലാം രാവിലെയോടെ തന്നെ നീക്കം ചെയ്യപ്പെട്ടു.
പാർട്ടി വിരുദ്ധരായ പാർട്ടി ബന്ധമില്ലാത്തവരാണ് പോസ്റ്ററുകൾക്ക് പിന്നിലെന്നാണ് നേതാക്കളുടെ വിശദീകരണം. നിലവിൽ കളമശ്ശേരി മേഖലയിൽ സി.പി.എമ്മില്‍ ഗ്രൂപ്പ് പ്രവർത്തനങ്ങളും വിഭാഗീയ പ്രവർത്തനങ്ങളുമില്ല. ഈയൊരു സാഹചര്യത്തില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്.