എറണാകുളം:വിവിധ സഭാ നേതാക്കളായ മെത്രാപ്പോലിത്തമാർ എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ വോട്ട് രേഖപ്പെടുത്തി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍, വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവർ എറണാകുളം സെന്‍റ് മേരിസ് ഗേള്‍സ് ഹൈസ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മലങ്കര യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവ കോതമംഗലം വിമലഗിരി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. ഇതേ ബൂത്തിലെ ഒന്നാമത്തെ വോട്ടറായാണ് അദ്ദേഹം വോട്ട് ചെയ്തത്.
മെത്രാപ്പോലിത്തമാർ വോട്ട് രേഖപ്പെടുത്തി
തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നതിനും ശരിയായ സർക്കാർ അധികാരത്തിൽ വരുന്നതിനുമായി പ്രാർത്ഥിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി പ്രതികരിച്ചു.
metropolitans cast their votes in Eranakulam
തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നതിനും ശരിയായ സർക്കാർ അധികാരത്തിൽ വരുന്നതിനുമായി പ്രാർത്ഥിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി പ്രതികരിച്ചു. കൂടാതെ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തിൽ ലൗ ജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്നും കർദിനാൾ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Last Updated : Apr 6, 2021, 4:56 PM IST