ആലപ്പുഴ : മാവേലിക്കരയിലെ പരസ്യപ്രചാരണത്തിന്‍റെ സമാപന പര്യടനത്തിനിടെ കോൺഗ്രസ് - സിപിഎം സംഘർഷം. മാവേലിക്കര നൂറനാടാണ് കോൺഗ്രസ് - സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സമാപനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗം പ്രവർത്തകരും തമ്മിലുള്ള വാക്ക് തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കോൺഗ്രസ് നൂറനാട് മണ്ഡലം പ്രസിഡൻ്റും ചാരുംമൂട് എസ്എൻഡിപി യൂണിയൻ വനിതാ സംഘത്തിന്‍റെ ചെയർപേഴ്സണുമായ വന്ദന സുരേഷിനെയും യുഡിഎഫ് സ്ഥാനാർഥി കെ കെ ഷാജുവിന്‍റെ ഭാര്യ സീമ ഷാജുവിനെയും സിപിഎം പ്രവർത്തകർ മർദ്ദിച്ചു എന്നാണ് യുഡിഎഫ് പ്രവർത്തകരുടെ ആരോപണം.
മാവേലിക്കരയിൽ കോൺഗ്രസ് - സിപിഎം സംഘർഷം - ആലപ്പുഴ
രസ്യപ്രചാരണത്തിന്‍റെ സമാപന പര്യടനത്തിലാണ് സംഘർഷമുണ്ടായത്. വാക്ക് തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
മാവേലിക്കരയിൽ കോൺഗ്രസ് - സിപിഎം സംഘർഷം
എന്നാൽ പ്രകോപനം ഒന്നുമില്ലാതെ കോൺഗ്രസ് പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് സിപിഎം പ്രവർത്തകരുടെ വാദം. രാത്രി എട്ടുമണിയോടെയാണ് സംഭവം. സംഘർഷത്തിൽ പരിക്കേറ്റവരെ നൂറനാട് കെസിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. വരണാധികാരിയുടെ നിർദ്ദേശത്തെ തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്തിട്ടുള്ളത്.