കോട്ടയം: എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ കോട്ടയം ജില്ലയില്‍. വർഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ട് പിടിച്ച് കോൺഗ്രസും ബിജെപിയും എന്തൊക്കെ കള്ള കഥകൾ പടച്ചു വീട്ടാലും ജനം അതെല്ലാം ചവറ്റു കൊട്ടയിൽ തള്ളുമെന്ന് ജാഥ ക്യാപ്‌റ്റൻ ബിനോയ് വിശ്വം പറഞ്ഞു. തെരുവോരങ്ങളെ കലാപ ഭൂമിയാക്കിയാലും ജനം എൽഡിഎഫിനൊപ്പം ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയ്ക്ക് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ കോട്ടയത്ത് പര്യടനം തുടരുന്നു - കോട്ടയം
ഇടുക്കി ജില്ലയിലെ പര്യടനം അവസാനിപ്പിച്ച് എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥ രാവിലെയാണ് കോട്ടയം ജില്ലയിലെത്തിയത്.
കോർപ്പറേറ്റുകൾക്കും, പ്രമാണികളുടെയും മുൻപിൽ യുഡിഎഫും ബിജെപിയും തലകുനിച്ചു നില്‍ക്കുകയാണെന്നും വേണ്ടി വന്നാൽ അവരുടെ കാലുവരെ പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിലെ പര്യടനം അവസാനിപ്പിച്ച് എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥ രാവിലെയാണ് കോട്ടയം ജില്ലയിലെത്തിയത്. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ ജാഥയ്ക്ക് സ്വീകരണം നൽകി. സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവന്‍, എം ടി ജോസഫ്, സുരേഷ് കുറുപ്പ്, സിജെ ജോസഫ്, കെഎം രാധകൃഷ്ണൻ, ടിആർ രഘുനാഥൻ, എവി റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിന്ദ്രൻ, എൽഡിഎഫ് ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.