തെരഞ്ഞെടുപ്പ് പ്രചാരണം; എ വിജയരാഘവന്‍ ഇന്ന് ആലപ്പുഴയില്‍ - തെരഞ്ഞെടുപ്പ് പ്രചാരണം
എൽഡിഎഫ് നേതൃയോഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വിജയരാഘവന്‍ നേതൃത്വം നൽകും

തെരഞ്ഞെടുപ്പ് പ്രചരണം, എ വിജയരാഘവന്‍ ഇന്ന് ആലപ്പുഴയില്‍
ആലപ്പുഴ: എൽഡിഎഫ് കൺവീനറും സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവൻ ഇന്ന് ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിലും എൽഡിഎഫ് നേതൃയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ഇതുവരെ ജില്ലയിൽ നടത്തിയിട്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പ്രചാരണങ്ങളും വീഴ്‌ചകളും വിലയിരുത്തി വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട പ്രചാരണ തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.