കണ്ണൂർ: വാഗ്ദാനങ്ങൾ ഒന്നൊഴിയാതെ നടപ്പാക്കിയ ഇടതുസര്‍ക്കാര്‍ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇത് തടയാൻ കേന്ദ്ര സർക്കാരിനാവില്ലെന്നും തലശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എൻ ഷംസീറിന്‍റെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ആർ.എസ്.എസാണ് ഭരണം നിയന്ത്രിക്കുന്നത്. പോരാട്ടങ്ങളിലൂടെ തൊഴിലാളി വർഗ്ഗം നേടിയെടുത്തതെല്ലാം ഒന്നൊന്നായി ഇല്ലാതാവുകയാണ്. കർഷകർക്ക് ഉൽപന്നങ്ങളുടെ വില ലഭിക്കുന്നില്ല. വിപണി നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണ്.
പിണറായിയുടേത് വാഗ്ദാനങ്ങൾ ഒന്നൊഴിയാതെ നടപ്പാക്കിയ സര്‍ക്കാര്‍ : പ്രകാശ് കാരാട്ട് - kerala elction
ഇടതുസർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രകാശ് കാരാട്ട്.
![പിണറായിയുടേത് വാഗ്ദാനങ്ങൾ ഒന്നൊഴിയാതെ നടപ്പാക്കിയ സര്‍ക്കാര്‍ : പ്രകാശ് കാരാട്ട് ldf come to power again prakash karat prakash karat ഇടതുപക്ഷം. ഡൽഹി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം kerala elction kerala election 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11253795-thumbnail-3x2-karat.jpg)
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊഴിയാതെ നടപ്പിലാക്കിയ സർക്കാരാണ് പിണറായി സർക്കാരെന്ന് പ്രകാശ് കരാട്ട്
ഈ പശ്ചാത്തലത്തിലാണ് ഡൽഹിയിലെ കർഷകസമരത്തെയും കേരളത്തിലെ ഇടതുസർക്കാരിനെയും കാണേണ്ടത്. രണ്ടിനെയും തകർക്കാനാണ് കേന്ദ്രം ശ്രമിച്ചുവരുന്നത്. സാധാരണക്കാരുടെ യാതനകളും വേദനകളും അറിയുന്ന ഇഛാശക്തിയുള്ള സർക്കാരിനെ തകർക്കാനാവില്ലെന്നും കാരാട്ട് പറഞ്ഞു.സി. പിഎം ജില്ല സെക്രട്ടറി എംവി ജയരാജൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ,എം സുരേന്ദ്രൻ,ചലച്ചിത്ര താരം അനൂപ് ചന്ദ്രൻ,എ പ്രദീപൻ ,എം സി പവിത്രൻ,സ്ഥാനാർഥി എ എൻ ഷംസീർ എന്നിവർ സംസാരിച്ചു.