തൃശൂരിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നാണ് കുന്നംകുളം. നോട്ട്ബുക്ക് അച്ചടി വ്യവസായത്തിന് പേരുകേട്ട നാടാണ്. കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, കടവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് കുന്നംകുളം നിയോജകമണ്ഡലം.
മണ്ഡലത്തിന്‍റെ ചരിത്രം
1957 മുതൽ 2016 പതിനാലു തെരഞ്ഞെടുപ്പുകളിൽ ഒൻപതു തവണ ഇടതുപക്ഷവും അഞ്ചുതവണ കോൺഗ്രസ് സ്ഥാനാർഥികളെയും വിജയിപ്പിച്ച ചരിത്രമാണ് കുന്നംകുളത്തിനുള്ളത്. ഇടതിനോടും വലതിനോടും വിരോധമില്ലാത്ത ഒരു നിയോജകമണ്ഡലമാണ് ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പത്തിനായിരത്തോളം വോട്ട് പിടിച്ച ബിജെപിക്കും വളർച്ചയുടെ ഇടം കൂടിയാണ് കുന്നംകുളം. അവരുടെ എ ക്ലാസ് മണ്ഡലങ്ങളിൽ പെടുന്ന ഒരു മണ്ഡലമാണ് കുന്നംകുളം.
മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം
1957-ലെ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയുടെ ടി.കെ കൃഷ്ണനായിരുന്നു കുന്നംകുളത്തിന്‍റെ ആദ്യ എംഎൽഎ. എന്നാൽ 1960ൽ മണ്ഡലം കോൺഗ്രസിനൊപ്പം നിന്നു. 67ലും 70ലും മണ്ഡലം സിപിഎമ്മിനൊപ്പം നിന്നു. 77ലും 80ലും കോൺഗ്രസും 82ലും 87ലും സിപിഎമ്മിനൊപ്പവും 1991ൽ കോൺഗ്രസിനൊപ്പം നിന്ന മണ്ഡലം 96ൽ സിപിഎമ്മിനെ സഭയിലെത്തിച്ചു. 2001ൽ ടി.വി ചന്ദ്രൻ മണ്ഡലം കോൺഗ്രസിനു വേണ്ടി തിരിച്ചു പിടിച്ചു. 2006ൽ ബാബു എം പല്ലിശ്ശേരിയിലൂടെ കുന്നംകുളം സിപിഎം തിരിച്ചുപിടിച്ചു. അതു കഴിഞ്ഞ് 2016 വരെയും സിപിഎം സ്ഥാനാർഥികളാണ് ഇവിടെ ജയിച്ചത്. 2016ൽ വിജയിച്ച എ.സി മൊയ്ദീൻ പിണറായി മന്ത്രിസഭയിലെ മന്ത്രിയുമായി. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടർപ്പട്ടിക പ്രകാരം 89095 പുരുഷന്മാരും 94774 സ്‌ത്രീകളും ഒരു ട്രാൻസ് ജൻഡറും ഉൾപെടും.
2011ലെ നിയമസഭ തെരഞ്ഞെടുപ്പ്
75.42 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,31,344 പേർ വോട്ട് രേഖപെടുത്തി. 481 വോട്ടുകൾക്ക് സിറ്റിങ് എംഎൽഎ ആയിരുന്ന ബാബു എൻ പാലിശ്ശേരി യുഡിഎഫിന്‍റെ സിപി ജോണിനെ പരാജയപെടുത്തി. ആ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി ബാബു എൻ പാലിശ്ശേരിക്ക് 58244 (44.34%) വോട്ടും സിഎംപി സ്ഥാനാർഥി സി.പി. ജോണിന് 57763 (43.98%) വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി കെ.കെ അനീഷ് കുമാറിന് 11,725 (8.93%) വോട്ടും സി.പി ജോണിന്‍റെ അപരൻ ജോൺ 860 വോട്ടും പിടിച്ചു.
2016 നിയമസഭ തെരഞ്ഞെടുപ്പ്
78.91 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,50,925 പേർ വോട്ട് രേഖപെടുത്തി. സിപിഎം സ്ഥാനാർഥി എ.സി മൊയ്‌തീൻ 7,782 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി സിപി ജോണിനെ പരാജയപെടുത്തി. എ.സി മൊയ്‌തീന് 63274 (41.92%) സിപി ജോണിന് 55492 (36.77%) വോട്ടും ബിജെപി സ്ഥാനാർഥി അനീഷ് കുമാറിന് 29325 (19.43%) വോട്ടും ലഭിച്ചു.
2020 തദ്ദേശ തെരഞ്ഞെടുപ്പ്