കോട്ടയം: മണ്ഡലപര്യടനത്തിനിടെ ഗൃഹസമ്പർക്കവും സജീവമാക്കി കോട്ടയം നിയമസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി മിനർവ മോഹൻ. വോട്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എൻഡിഎ സ്ഥാനാർഥി പറഞ്ഞു. കോൺഗ്രസിന്‍റെ കോട്ടയായ കോട്ടയത്ത് ഇക്കുറി എൻഡിഎ വിജയം നേടുമെന്ന് സ്ഥാനാർഥി പറഞ്ഞു. സ്‌ത്രീ വോട്ടർമാരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും മിനർവ മോഹൻ പറഞ്ഞു.
ഗൃഹസമ്പർക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി - BJP
കോൺഗ്രസിന്‍റെ കോട്ടയായ കോട്ടയത്ത് ഇക്കുറി എൻഡിഎ വിജയം നേടുമെന്ന് സ്ഥാനാർഥി മിനർവ മോഹൻ.
കോട്ടയം
എംഎൽഎ ആയാൽ കുടിവെള്ള പ്രശ്നം, പാർപ്പിടം പ്രളയം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നു മിനർവ മോഹൻ പറഞ്ഞു. സാധാരണക്കാരായ വോട്ടർമാരിൽ നിന്നും വലിയ സ്വീകരണമാണ് മിനർവയ്ക്ക് ലഭിക്കുന്നതെന്ന് എൻഡിഎ നേതാക്കൾ പറഞ്ഞു. സിറ്റിങ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. കെ. അനിൽകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി.