ആലപ്പുഴ:ജെഎൻയുവിലെ ചുവരുകളെ പോലും ആവേശത്തിലാക്കിയ വിപ്ലവപോരാളികൾ ഏറ്റുവിളിച്ച ആസാദി മുദ്രാവാക്യം മുഴക്കി ജെഎൻയു സമരനായകനും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കനയ്യകുമാർ ആലപ്പുഴയിൽ. എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്‌ജന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് സദസിന്‍റെ ആവശ്യപ്രകാരമാണ് കനയ്യ ആസാദി മുദ്രാവാക്യം മുഴക്കിയത്. സദസ് മുദ്രാവാക്യം ഏറ്റെടുക്കുകയും ചെയ്‌തു.
ആസാദി മുഴക്കി കനയ്യ; ആവേശപൂർവ്വം ആലപ്പുഴ - election 2021
എൽഡിഎഫ് സ്ഥാനാർഥി പി പി ചിത്തരഞ്‌ജന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം
![ആസാദി മുഴക്കി കനയ്യ; ആവേശപൂർവ്വം ആലപ്പുഴ ആസാദി മുഴക്കി കനയ്യ ആസാദി മുഴക്കി കനയ്യ കുമാർ KANNAYA KUMAR ELECTION CAMPAIGN IN ALAPPUZHA KANNAYA KUMAR ELECTION CAMPAIGN ALAPPUZHA ELECTION CAMPAIGN ആലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് 2021 കേരള നിയമസഭ തെരഞ്ഞെടുപ്പ് കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021 election election campaign election 2021 alappuzha election](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11263269-thumbnail-3x2-yt.jpg)
KANNAYA KUMAR ELECTION CAMPAIGN IN ALAPPUZHA
ആസാദി മുഴക്കി കനയ്യ; ആവേശപൂർവ്വം ആലപ്പുഴ
വർഗീയതയെ തുരത്തുവാനും രാജ്യത്തിന്‍റെ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുവാനും ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂ. അതിനായി കേരളത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാർ അധികാരത്തിൽ തുടരണമെന്നും കനയ്യകുമാർ പറഞ്ഞു. രാജ്യത്തിന് ഒരിക്കലും മാതൃകയാക്കാന്‍ കഴിയാത്ത ഒന്നാണ് ഗുജറാത്ത് മോഡൽ ഭരണം. അതിന് പകരം വയ്‌ക്കാൻ കേരളാ മോഡൽ മാത്രമേയുള്ളുവെന്നും അത് ലോകത്തിന് തന്നെ മാതൃകയാണെന്നും കനയ്യകുമാർ കൂട്ടിച്ചേർത്തു.