ദിസ്പൂര്‍: കോണ്‍ഗ്രസ് - ഐയുഡിഎഫ് സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബദറുദ്ദീൻ അജ്‌മലിന്‍റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റം വര്‍ധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. അസമിലെ ധേമാജിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് - എഐയുഡിഎഫ് സഖ്യത്തിനെതിരെ അമിത് ഷാ
അജ്‌മലിനൊപ്പം സഖ്യമുണ്ടാക്കിയതില്‍ കോൺഗ്രസിന് ലജ്ജയില്ലേയെന്ന് അമിത് ഷാ. കോണ്‍ഗ്രസ് അസമിലെ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നെന്നും ആരോപണം
കോണ്‍ഗ്രസിന്‍റെ നയം ഭിന്നിപ്പിച്ച് ഭരിക്കുക എന്നാണ് എന്നാല്‍ എല്ലാവരുടെയും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം എന്നതാണ് ബിജെപിയുടെ നയം ഷാ പറഞ്ഞു. മുന്‍പ് ബിജെപി പ്രസിഡന്‍റ് ജെപി നഡ്ഡയും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. അസമിന്‍റെ സുരക്ഷയ്ക്ക് കോണ്‍ഗ്രസ് പ്രാധാന്യം നൽകുന്നില്ലെന്നും, പാര്‍ട്ടി സംസ്ഥാനത്തിന്‍റെ സംസ്കാരത്തെ വ്രണപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസമിലെ നിയമസഭ തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മെയ് 2ന്.