ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ഒരിക്കലും സ്വകാര്യവത്‌കരിക്കില്ലെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. റെയില്‍വേയുടെ സുഗമമായ നടത്തിപ്പിനായി സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ചൊവ്വാഴ്ച നടന്ന ലോക്സഭാ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. റെയില്‍വേ ഓരോ ഇന്ത്യക്കാരന്‍റെയും സ്വത്താണെന്നും അത് അങ്ങനെത്തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് പീയൂഷ് ഗോയല്‍ - ലോക്സഭ
പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ രാജ്യത്തിന് ഉയർന്ന വളർച്ചയിലേക്ക് മുന്നേറാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കൂവെന്ന് പീയൂഷ് ഗോയല്‍
യാത്രക്കാരുടെ സുരക്ഷയിൽ റെയിൽവേ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി. രണ്ട് വർഷത്തിനിടെ റെയിൽ അപകടത്തെത്തുടർന്ന് ഒരു യാത്രക്കാരനും മരിച്ചിട്ടില്ലെന്നും ധനസഹായം സംബന്ധിച്ച ചർച്ചയ്ക്ക് മറുപടിയായി ഗോയൽ പറഞ്ഞു. പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ രാജ്യത്തിന് ഉയർന്ന വളർച്ചയിലേക്ക് മുന്നേറാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേയിലെ സാമ്പത്തിക നിക്ഷേപത്തിന്‍റെ കാര്യത്തിലും കാര്യമായ പുരോഗതി ഉണ്ടായതായി ഗോയല്‍ പറഞ്ഞു.