ഹരിപ്പാട് ആർ സജിലാലിന്‍റെ പര്യടത്തിന് തുടക്കമായി
തെരഞ്ഞെടുപ്പ് ചൂടില്‍ ഹരിപ്പാട്, പ്രചാരണം ശക്തമാക്കി എൽഡിഎഫ്
ഹരിപ്പാട് പിടിക്കാന്‍ എൽഡിഎഫ്, ആർ സജിലാലിന്‍റെ സ്വീകരണ പര്യടത്തിന് തുടക്കമായി
ആലപ്പുഴ: എൽഡിഎഫ് ഹരിപ്പാട് മണ്ഡലം സ്ഥാനാർഥി ആർ സജിലാലിന്‍റെ പര്യടനത്തിന് തുടക്കമായി. കരുവാറ്റ കന്നുകാലി പാലത്തിന് സമീപം സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സിഎസ് സുജാത പര്യടനം ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മിറ്റി പ്രസിഡന്‍റ് എം സത്യപാലൻ അധ്യക്ഷനായി. പുഷ്പരാജൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ കെ കാർത്തികേയൻ, പിബി സുഗതൻ, എസ് സുരേഷ്, എ അജികുമാർ, പിവി ജയപ്രസാദ്, രുഗ്മിണി രാജു തുടങ്ങിയവർ സംസാരിച്ചു.