കേരളം

kerala

ETV Bharat / elections

മുന്നണി പ്രവർത്തകർക്ക് ആവേശമായി അമ്പലപ്പുഴയിലെ കൊട്ടിക്കാലാശം - ആലപ്പുഴ വാർത്തകൾ

മികച്ച വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും

ELECTION_KOTTIKKALASHAM_IN AMBALAPPUZHA_  KOTTIKKALASHAM  AMBALAPPUZHA  ldf  udf  nda  ഉറപ്പാണ് എൽഡിഎഫ്  നാട് നന്നാക്കാൻ യുഡിഎഫ്  കേരളം മോദിക്കൊപ്പം  ആലപ്പുഴ വാർത്തകൾ  കേരളത്തിലെ തെരഞ്ഞെടുപ്പ്
മുന്നണി പ്രവർത്തകർക്ക് ആവേശമായി അമ്പലപ്പുഴയിലെ കൊട്ടിക്കാലാശം

By

Published : Apr 5, 2021, 3:46 AM IST

ആലപ്പുഴ : മുന്നണി പ്രവർത്തകർക്ക് ആവേശമായി അമ്പലപ്പുഴയിലെ കൊട്ടികാലാശം. എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം മണ്ഡലത്തിന്‍റെ അതിർത്തിയായ തോട്ടപ്പള്ളിയിൽ നിന്നാണ് വാഹന പര്യടനം ആരംഭിച്ചത്. ഇടതുമുന്നണി പ്രവർത്തകർക്കൊപ്പം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും തുറന്ന വാഹനത്തിൽ സഞ്ചരിച്ച ശേഷം വൈകുന്നേരം 6 മണിയോടെ നഗരത്തിലെ സക്കരിയ്യ ബസാർ ജംങ്ഷനിൽ സമാപിക്കുകയായിരുന്നു.

വർഷങ്ങളായി എല്ലാ തെരഞ്ഞെടുപ്പുകളിലും എല്ലാ രാഷ്ട്രീയ പാർട്ടികളും കൊട്ടിക്കലാശത്തിനായി തെരഞ്ഞെടുക്കുന്നത് ആലപ്പുഴ സക്കരിയാ ബസാറാണ്. എന്നാൽ ഇത്തവണ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദ്ദേശാനുസരണം കൊട്ടിക്കലാശം ഒഴിവാക്കി വാഹനജാഥ മാത്രമായി മാറ്റുകയായിരുന്നു.സക്കരിയാ ബസാറിൽ നിന്ന് 500 മീറ്റർ മാറി വട്ടപ്പള്ളി ജംങ്ഷനിലാണ് യുഡിഎഫിന് പ്രചാരണ സമാപനത്തിന് സ്ഥലം അനുവദിച്ചിരുന്നത്. കൊട്ടിക്കലാശം തത്വത്തിൽ ഒഴിവാക്കിയിരുന്നു എങ്കിലും ആവേശം ഒട്ടും ചോരാതെയായിരുന്നു യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം ലിജുവിന്‍റെ പരസ്യ പ്രചാരണത്തിന് പരിസമാപ്തിയായത്. ആയിരക്കണക്കിന് പ്രവർത്തകരാണ് ഇരുപരുപാടികളിലും പങ്കെടുത്തത്.

എൻഡിഎ സ്ഥാനാർഥി അനൂപ് ആന്‍റണി അമ്പലപ്പുഴ കച്ചേരി ജംങ്ഷനിലാണ് പൊതുപര്യടനം അവസാനിപ്പിച്ചത്. പരമാവധി ആളുകളെ ഒഴിവാക്കി കൊണ്ടാണ് എൻഡിഎ ഇത്തവണ പരസ്യപ്രചാരണം അവസാനിപ്പിച്ചത്. ഏതായാലും പോളിങ് ബൂത്തിലേക്ക് വോട്ടർമാർ എത്തുവാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇനി നിശബ്ദ പ്രചരണത്തിനുള്ള സമയമാണ്. കണക്കൂകൂട്ടലുകളും കൂട്ടികിഴിക്കലുകളുമായി മികച്ച വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.

For All Latest Updates

ABOUT THE AUTHOR

...view details