ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ബൈക്ക് റാലികള്‍ വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് വരെ മാത്രം. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതിന് സാമൂഹ്യ വിരുദ്ധർ മോട്ടോർ ബൈക്കുകൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടുകൾ ലഭിച്ചതോടെയാണ് കമ്മീഷന്‍റെ തീരുമാനം.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം - ബൈക്ക് റാലികള്‍
നിർദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മിഷന്‍ ആവശ്യപ്പെട്ടു
ബൈക്ക് റാലികള്‍ വോട്ടെടുപ്പിന് 72 മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം: ഇസി
സ്ഥാനാർഥികൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവര്‍ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ മാര്‍ച്ച് 27നാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും.