കാസർകോട്:കാഞ്ഞങ്ങാട് മണ്ഡലത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐ ധാരണ. മന്ത്രിയുടേതുള്‍പെടെ മൂന്ന് പേരുകളാണ് ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. കാസര്‍കോട് ഡോ.എ.സുബ്ബറാവു സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇ.ചന്ദ്രശേഖരന്‍ മൂന്നാം തവണയും കാഞ്ഞങ്ങാട് മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്.
കാഞ്ഞങ്ങാട് മൂന്നാം തവണയും ഇ.ചന്ദ്രശേഖരനെ മത്സരിപ്പിക്കാന്‍ ധാരണ - കെ വി കൃഷ്‌ണന്‍
സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്‌ണന്‍, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ വി കൃഷ്‌ണന്‍ എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്.
ഒരാള്‍ക്ക് മൂന്നു തവണ വരെ മത്സരിക്കാമെന്ന് പാര്‍ട്ടി നേതൃത്വം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ചന്ദ്രശേഖരന്‍ മാറി നില്‍ക്കുമെന്ന പ്രതീതി വന്നിരുന്നു. ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. എന്നാല്‍ ഇ ചന്ദ്രശേഖരന്‍ തന്നെ മത്സരിക്കണമെന്ന് ജില്ല നേതൃത്വം ആവശ്യപ്പെട്ടു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ ചന്ദ്രശേഖരന്‍ 2011 ലാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും ആദ്യമായി ജനവിധി തേടിയത്.
സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്‌ണന്‍, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ വി കൃഷ്‌ണന്‍ എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്. യുഡിഎഫില്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന കാഞ്ഞങ്ങാട് ഇത്തവണ കേരള കോണ്‍ഗ്രസിന് നല്‍കുമെന്നാണ് സൂചന.