കണ്ണൂര്‍: ഡിവൈഎഫ്ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകളിൽ പ്രചാരണം നടത്തി. പിണറായി വിജയൻ സർക്കാർ അഞ്ചു വർഷത്തിനുള്ളിൽ ജനങ്ങൾക്ക് നൽകിയ സംഭാവനകൾ നേരിട്ട് ജനങ്ങളെ അറിയിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ലഘുലേഖകൾ ഉൾപ്പടെ വിതരണം ചെയ്താണ് പ്രചാരണം നടത്തിയത്. തളിപ്പറമ്പ് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി എംവി ഗോവിന്ദന് വേണ്ടിയും പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി.
ബസ് സ്റ്റാൻഡുകളിൽ പ്രചാരണവുമായി ഡിവൈഎഫ്ഐ
തളിപ്പറമ്പ് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി എംവി ഗോവിന്ദന് വേണ്ടി പ്രചാരണം നടത്തി
ബസ് സ്റ്റാൻഡുകളിൽ സ്കോഡ് പ്രവർത്തനം നടത്തി ഡിവൈഎഫ്ഐ
യുവാക്കൾക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയ സര്‍ക്കാരാണ് അഞ്ചുവർഷം ഭരിച്ചതെന്നും, അതിനു മുൻപ് ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുകയായിരുന്നെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് മനു തോമസ് പറഞ്ഞു.