ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ. രാജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയുടെ അടിസ്ഥാനത്തിൽ അണ്ണാ ഡി.എം.കെ നൽകിയ പരാതിയിലാണ് നടപടി.
'എടപ്പാടിയെ അപകീര്‍ത്തിപ്പെടുത്തി';എ. രാജയ്‌ക്കെതിരെ കേസ് - ചെന്നൈ
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.
!['എടപ്പാടിയെ അപകീര്‍ത്തിപ്പെടുത്തി';എ. രാജയ്‌ക്കെതിരെ കേസ് DMK's Raja faces case for insulting TN CM ഡി.എം.കെ എ. രാജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു ചെന്നൈ തമിഴ്‌നാട് മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11196231-thumbnail-3x2-raja.jpg)
എ. രാജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
സംഭവത്തിൽ രാജക്കെതിരെ അണ്ണാ ഡി.എം.കെ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. അതേസമയം, രാജയെ തള്ളി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ രംഗത്തെത്തി. പ്രചാരണത്തിൽ നേതാക്കളെ അവഹേളിക്കുന്ന ഭാഷ ഉപയോഗിക്കരുതെന്ന് സ്റ്റാലിൻ നിർദേശിച്ചു.