കൊൽകത്ത:പശ്ചിമ ബംഗാളിൽ ഭാരതീയ ജനതാ പാർട്ടി സർക്കാർ രൂപീകരിച്ചാൽ മറ്റു പാർട്ടി പ്രവർത്തകർക്ക് അടക്കം സുരക്ഷയും ഭദ്രതയും ഉറപ്പുവരുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാഴാഴ്‌ച തൽദാൻഗ്രയിൽ നടന്ന പ്രചാരണ റാലി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ മറ്റു പാർട്ടി പ്രവർത്തകരും സുരക്ഷിതരാകുമെന്ന് രാജ്‌നാഥ് സിങ് - നിയമസഭാ തെരഞ്ഞെടുപ്പ്
ജനങ്ങൾക്ക് സുരക്ഷ നൽകുന്നതു വരെ വികസനം ഉറപ്പാക്കാൻ കഴിയില്ലെന്ന് ടിഎംസി സർക്കാരിനെതിരെ അദ്ദേഹം ആരോപിച്ചു.
![ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ മറ്റു പാർട്ടി പ്രവർത്തകരും സുരക്ഷിതരാകുമെന്ന് രാജ്‌നാഥ് സിങ് രാജ്‌നാഥ് സിങ് Rajnath Singh പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് Defence Minister Rajnath Singh Rajnath Singh against tmc Rajnath Singh against Cong, TMC, Left ടിഎംസിക്കെതിരെ രാജ്‌നാഥ് സിങ് പശ്ചിമ ബംഗാൾ west bengal bengal election bengal election 2021 west bengal election west bengal election 2021 പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2021 ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2021 നിയമസഭാ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പ് 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11161998-thumbnail-3x2-uy.jpg)
ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാരിനെതിരെയുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു. ജനങ്ങൾക്ക് സുരക്ഷ നൽകുന്നതു വരെ വികസനം ഉറപ്പാക്കാൻ കഴിയില്ലെന്നും ബിജെപി സർക്കാർ നിലവിൽ വന്നാൽ കോൺഗ്രസ്, ഇടതുപാർട്ടികൾ, ടിഎംസി പാർട്ടി പ്രവർത്തകർക്കു പോലും സുരക്ഷയും ഭദ്രതയും ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതോടെ ടിഎംസിയും ബിജെപിയും തമ്മിലുള്ള തർക്കങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി ഇത്തരമൊരു പരാമർശം ഭരണകക്ഷിക്കും മറ്റു പാർട്ടികൾക്കും നേരെ ഉന്നയിച്ചത്.
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ശനിയാഴ്‌ച ആരംഭിക്കും. ആദ്യഘട്ടത്തിൽ പുരുലിയ, ഝാർഗ്രാം ജില്ലകളിലെ മണ്ഡലങ്ങളിൽ നിന്നുള്ള 30 സീറ്റുകളിലും ബങ്കുര, പൂർബ മെഡിനിപൂർ, പാസ്‌ചിം മെഡിനിപൂർ എന്നിവയുടെ ഒരു വിഭാഗത്തിലും ആയിരിക്കും വോട്ടെടുപ്പ് നടത്തുക. 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായി ആരംഭിക്കും. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് 2 ന് നടക്കും.