കൊഹിമ: വടക്ക് കിഴക്കൻ മേഖലയിൽ വികസനം കൊണ്ടുവരുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശങ്ങൾക്ക് വളരെയധികം വികസന മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞെന്നും ഒരുപാട് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കേന്ദ്രത്തിന് ആയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് ഒട്ടനവധി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
വടക്ക് കിഴക്കൻ മേഖലയിൽ വികസനം കൊണ്ടുവരുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ഹർഷവർധൻ - കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഈ പ്രദേശങ്ങൾക്ക് വളരെയധികം വികസന മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യമന്ത്രി
വടക്ക് കിഴക്കൻ മേഖലയിൽ വികസനം കൊണ്ടുവരുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ഹർഷവർധൻ
നാഗാലാൻഡിൽ നിർമിക്കുന്ന മെഡിക്കൽ കോളജിന്‍റെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. 2014-ൽ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു. 2022 പകുതിയോടെ മെഡിക്കൽ കോളജിന്‍റെ നിര്‍മാണം പൂർത്തീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാഗാലാൻഡിന്‍റെ രണ്ടാമത്തെ മെഡിക്കൽ കോളജിനും മന്ത്രി തറക്കല്ലിട്ടു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനുശേഷമാണ് വടക്ക് കിഴക്കൻ മേഖലയിൽ വികസനം എത്തിയതെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.