കേരളം

kerala

ETV Bharat / elections

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോടിപതി സ്ഥാനാര്‍ഥികൾ - 2021ലെ തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾ

2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാഥികളിൽ ശരാശരി ഒരു സ്ഥാനാർഥിയുടെ ആസ്‌തി 1.69 കോടി രൂപയാണ്.

Billionaires in Kerala Assembly Election 2021  2021 കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ കോടിപതി സ്ഥാനാര്‍ഥികൾ  കോടിപതി സ്ഥാനാര്‍ഥികൾ  Billionaires  Billionaire candidates  election 2021  election  തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് 2021  2021ലെ തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾ  candidates in 2021 election
Billionaires in Kerala Assembly Election 2021

By

Published : Apr 2, 2021, 7:06 PM IST

2021 കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ 928 സ്ഥാനാർഥികളെ വിശകലനം ചെയ്‌തതില്‍ നിന്നും 249 പേര്‍ (27%) കോടിപതികളാണെന്ന് കണ്ടെത്തി. 2016ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന 1125 സ്ഥാനാർഥികളില്‍ 202 പേര്‍ (18%) കോടിപതികളായിരുന്നു.

പ്രമുഖ പാര്‍ട്ടികള്‍ക്കിടയിലെ സ്ഥാനാർഥികളുടെ നില പരിശോധിച്ചപ്പോള്‍ സിപിഎമ്മിന്‍റെ ആകെ 72 സ്ഥാനാർഥികളില്‍ 32 പേരും (44%) കോടിപതികളാണെന്ന് കണ്ടെത്തി. കൂടാതെ സിപിഐയില്‍ നിന്നുള്ള 23ൽ 7 പേരും (30%) ബിജെപിയുടെ 107ൽ 34 പേരും (32%) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ 87ൽ 49 പേരും (56%) കേരള കോണ്‍ഗ്രസ് എമ്മിലെ 12ൽ 10 പേരും (84%) ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിലെ 25ൽ 21പേരും (84%) ഒരു കോടി രൂപയ്ക്ക് മുകളില്‍ ആസ്‌തിയുള്ളവരാണെന്ന് പ്രഖ്യാപിച്ചവരാണ്.

പ്രമുഖ പാര്‍ട്ടികളിലെ ഓരോ സ്ഥാനാർഥികളുടെ വീതം ശരാശരി ആസ്‌തി വിശകലനം ചെയ്യുമ്പോൾ ബിജെപിയുടെ 107 സ്ഥാനാർഥികളിൽ ശരാശരി ഒരു സ്ഥാനാർഥിക്കുള്ള ആസ്‌തി 2.17 കോടി രൂപയാണെന്ന് കണ്ടെത്തി. കൂടാതെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 87 സ്ഥാനാർഥികളുടെ ശരാശരി ആസ്‌തി 3.01 കോടിയും സിപിഎമ്മിന്‍റെ 72 സ്ഥാനാർഥികളുടെ ശരാശരി ആസ്‌തി 1.53 കോടിയും സിപിഐയുടെ 23 സ്ഥാനാർഥികളുടെ ശരാശരി ആസ്‌തി 88.05 ലക്ഷം രൂപയും കേരള കോണ്‍ഗ്രസ് എമ്മിന്‍റെ 12 സ്ഥാനാർഥികളുടെ ശരാശരി ആസ്‌തി 2.97 കോടി രൂപയും ഐയുഎംഎല്ലിന്‍റെ 25 സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്‌തി 3.49 കോടിയുമാണെന്ന് കാണുന്നു.

2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാഥികളിൽ ശരാശരി ഒരു സ്ഥാനാർഥിയുടെ ആസ്‌തി 1.69 കോടി രൂപയാണെന്ന് വിശകലനത്തില്‍ നിന്നും മനസിലാകുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ ഇത് 1.28 കോടി രൂപയായിരുന്നു.

ഏറ്റവും സമ്പന്നരായ സ്ഥാനാർഥികൾ

കോതമംഗലം യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം
ഇരിങ്ങാലക്കുട എൻഡിഎ സ്ഥാനാർഥി ജേക്കബ് തോമസ്
മണലൂർ യുഡിഎഫ് സ്ഥാനാർഥി വിജയ് ഹരി
കൽപ്പറ്റ എൽഡിഎഫ് സ്ഥാനാർഥി എം വി ശ്രേയാംസ് കുമാർ
നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി പി വി അൻവർ
കൊണ്ടോട്ടി എൽഡിഎഫ് സ്ഥാനാർഥി കാട്ടുപരുത്തി സുലൈമാൻ ഹാജി
കൊടുങ്ങല്ലൂർ യുഡിഎഫ് സ്ഥാനാർഥി എം പി ജാക്‌സൺ
പെരിന്തൽമണ്ണ എർഡിഎഫ് സ്ഥാനാർഥി കെ പി എം മുസ്‌തഫ

കോതമംഗലം യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം
നെയ്യാറ്റിൻകര എൻഡിഎ സ്ഥാനാർഥി ചെങ്കെൽ എസ് രാജശേഖരൻ നായർ
മൂവാറ്റുപുഴ യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ

ആദായനികുതി റിട്ടേണ്‍ പ്രകാരം പ്രഖ്യാപിച്ച ഉയര്‍ന്ന വരുമാനമുള്ള സ്ഥാനാര്‍ഥികള്‍

തൃശൂർ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി
കൽപ്പറ്റ എൽഡിഎഫ് സ്ഥാനാർഥി എം വി ശ്രേയാംസ് കുമാർ

ABOUT THE AUTHOR

...view details