കോഴിക്കോട്:നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാര്‍ഥികളെ പ്രഖ്യപിച്ച് ഐ.എൻ.എൽ. മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തെ സ്ഥാനാര്‍ഥികളെയാണ് ഐ.എൻ.എൽ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലെെമാന്‍ പ്രഖ്യാപിച്ചത്. സംസ്ഥാന പാർലമെന്‍ററി ബോർഡിന്‍റെ ഏകകണ്ഠമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം.
നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഐ.എൻ.എൽ - നിയമസഭാ തെരഞ്ഞെടുപ്പ്
മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തെ സ്ഥാനാര്‍ഥികളെയാണ് ഐ.എൻ.എൽ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലെെമാന്‍ പ്രഖ്യാപിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഐ.എൻ.എൽ
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഹമ്മദ് ദേവർ കോവിലും, മലപ്പുറം വള്ളിക്കുന്നിൽ പ്രൊഫ. എ.പി.അബ്ദുൽ വഹാബുമാണ് മത്സരിക്കുക. ഈ രണ്ടു മണ്ഡലങ്ങൾ കൂടാതെ കാസർക്കോട് മണ്ഡലത്തിലും ഐ.എൻ.എല്ലാണ് മത്സരിക്കുക. സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. കോഴിക്കോട് സ്വദേശിയായ അഹമ്മദ് ദേവർ കോവിൽ ഐ.എൻ.എൽ അഖിലേന്ത്യാ ജന.സെക്രട്ടറിയാണ്. പ്രഫ. എ.പി. അബ്ദുൽ വഹാബ് പാർട്ടി സംസ്ഥാന പ്രഡിന്‍റുമാണ്.