കേരളം

kerala

ETV Bharat / elections

'ശബരിമല വിഷയം വോട്ടാകില്ല'; ബിജെപിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്നും എകെ ബാലന്‍ - കോണ്‍ഗ്രസ്

സംസ്ഥാനത്ത് നൂറിൽ കുറയാത്ത സീറ്റിൽ എൽഡിഎഫ് ജയിക്കും. സര്‍വേഫലം പ്രതിപക്ഷനേതാവിന്‍റെ മനോഗതിയെ മാറ്റിയെന്നും എകെ ബാലന്‍

bjp  udf  cpim  ak balan  election  election news  എകെ ബാലന്‍  ബിജെപി
'ശബരിമല വിഷയം വോട്ടാവില്ല, ബിജെപിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം'; എകെ ബാലന്‍

By

Published : Mar 23, 2021, 12:57 PM IST

പാലക്കാട്: ശബരിമല വിഷയം ബിജെപിക്കോ യുഡിഎഫിനോ വോട്ടാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി എകെ ബാലൻ. ഇക്കാര്യം തദ്ദേശ തെരഞ്ഞെടുപ്പിലടക്കം വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുന്ന കാര്യം പാലക്കാടും മലമ്പുഴയിലും വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട് 12 സീറ്റിലും എൽഡിഎഫ് തന്നെ വിജയിക്കുമെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷം തുടർഭരണം നേടുമെന്ന സർവേഫലങ്ങൾ കണ്ട് പ്രതിപക്ഷം പിടയുകയാണ്. പ്രമുഖ മാധ്യമങ്ങളെ ഇടതുപക്ഷം ചാക്കിട്ടുപിടിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. അദ്ദേഹത്തിന്‍റെ മനോവ്യാപാരം എത്രത്തോളം അധഃപതിച്ചുവെന്നതിന്‍റെ തെളിവാണ് ഈ പിടയൽ. സംസ്ഥാനത്ത് നൂറിൽ കുറയാത്ത സീറ്റിൽ എൽഡിഎഫ് വിജയിക്കുമെന്നും എകെ ബാലൻ പ്രതികരിച്ചു.

ABOUT THE AUTHOR

...view details