കേരളം

kerala

ETV Bharat / elections

കേരളത്തിലെ ഇരട്ട വോട്ട്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എഐസിസി - കെസി വേണുഗോപാൽ

കേരളത്തിൽ ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമം, ഉടൻ നടപടി വേണമെന്ന് കമ്മിറ്റി

aicc  chief election commission  double vote in kerala  congress  election  politics  cpm  മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍  ഇരട്ട വോട്ട്  എഐസിസി  കെസി വേണുഗോപാൽ  പവൻ ഖേര
കേരളത്തിലെ ഇരട്ട വോട്ട്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എഐസിസി

By

Published : Mar 26, 2021, 7:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് എഐസിസി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, അജയ് മാക്കൻ എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെ നേരിട്ട് കണ്ടാണ് തെളിവ് സഹിതം പരാതി നൽകിയത്. ഉടൻ നടപടി വേണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. കേരളത്തിൽ ജനാധിപത്യം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയുള്ള ക്രമക്കേടാണ് നടക്കുന്നതെന്ന് എഐസിസി വക്താവ് പവൻ ഖേര പറഞ്ഞു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഒന്നും ചെയ്തില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ന്യായമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പവൻ ഖേര പറഞ്ഞു.

കേരളത്തിൽ ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമമെന്ന് പവൻ ഖേര

ABOUT THE AUTHOR

...view details