കണ്ണൂർ:കെ.എസ്.ഇ.ബിയുമായി കരാര്‍ ഒപ്പുവച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പാരിതോഷികം നൽകാനാണ് അദാനി കണ്ണൂരിലെത്തിയതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ. ചാർട്ടേർഡ് വിമാനത്തിലെത്തിയ അദാനി കണ്ണൂരില്‍ താമസിച്ചതിന്‍റെ വിവരങ്ങൾ ഉൾപ്പെടെ പരിശോധിക്കണം. അദാനി വന്ന് കണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരോപണം ഉണ്ടാകുമ്പോൾ മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ മറുപടി പറയണമെന്നും സുധാകരൻ പറഞ്ഞു.
അദാനിയെത്തിയത് മുഖ്യമന്ത്രിക്ക് പാരിതോഷികം നൽകാൻ : കെ.സുധാകരൻ
ആരോപണം ഉയരുമ്പോള്‍ മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ മറുപടി പറയണമെന്നും കെ സുധാകരൻ.
അദാനി കണ്ണൂരിലെത്തിയത് മുഖ്യമന്ത്രിക്ക് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം നൽകാൻ: കെ.സുധാകരൻ
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അദാനിയുടെ യാത്രയെ കുറിച്ച് അന്വേഷിക്കും .ഇരട്ട വോട്ടില്‍ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ജനാധിപത്യത്തിന് കളങ്കമാണ്. പോസ്റ്റൽ വോട്ട് കൈകാര്യം ചെയ്യുന്നത് തികഞ്ഞ അനാസ്ഥയോടെയാണ്. വഴിയരികിൽവെച്ച് ഉദ്യോഗസ്ഥർ തുറന്ന് പരിശോധിച്ച് എൽഡിഎഫിന് അനുകൂലമല്ലാത്ത വോട്ടുകൾ നശിപ്പിച്ച് കളയുന്നു. ഇത്രയും സുതാര്യമല്ലാത്ത തെരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ലെന്നും സുധാകരന്‍ ആരോപിച്ചു.