ഇവിഎം യന്ത്രം സ്ഥാനാര്‍ഥിയുടെ കാറില്‍; നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍ - നാല് ഇലക്ഷന്‍കമ്മീഷന്‍ ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍
അസമിലെ പത്താർകണ്ഡിയിലാണ് നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തത്
![ഇവിഎം യന്ത്രം സ്ഥാനാര്‍ഥിയുടെ കാറില്‍; നാല് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍ 4 EC officials suspended over Assam EVM issue: അസം ഇവിഎം സംഭവം Assam election നാല് ഇലക്ഷന്‍കമ്മീഷന്‍ ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍ അസം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11249690-15-11249690-1617348938868.jpg)
അസം ഇവിഎം സംഭവം; നാല് ഇലക്ഷന്‍കമ്മീഷന്‍ ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍
ദിസ്‌പൂർ: അസമിലെ പത്താർകണ്ഡിയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ബിജെപി എം.എല്‍.എയുടെ കാറില്‍ നിന്നും കണ്ടെടുത്ത സംഭവത്തിൽ നാല് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍. വോട്ടിങ് യന്ത്രം കൊണ്ടുപോകുന്നത് ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു. ഉദ്യോഗസ്ഥരുടെ വാഹനം വഴിയിൽ വച്ച് കേടായതാണെന്നും അതിനാൽ മറ്റൊരു വാഹനത്തിൽ വന്നതാണെന്നുമായിരുന്നു ഇവരുടെ മറുപടി. തുടർന്നുള്ള അന്വേഷണത്തിൽ കാർ ഒരു ബിജെപി സ്ഥാനാർത്ഥിയുടേതാണെന്ന് തെളിയുകയായിരുന്നു.