കാസര്‍കോട്: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ പൈവളിഗെയിലെ ക്വട്ടേഷന്‍ സംഘമെന്ന് പൊലീസ് നിഗമനം. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടി വയ്പ്പ് കേസിലെ പ്രതി സിയയുടെ സംഘമാണിതെന്നാണ് പ്രാഥമിക നിഗമനം. ബ്യൂട്ടി പാര്‍ലര്‍ വെടി വയ്പ്പ് കേസില്‍ അറസ്റ്റിലായ സിയ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡില്‍ കഴിയുകയാണ്.
കാസർകോട്, മംഗളൂരു എന്നിവിടങ്ങളിൽ കൊല, തട്ടികൊണ്ടുപോകൽ, കൊലപാതക ശ്രമം, കൊള്ള തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് സിയ. സംഘത്തിലെ മൂന്ന് പേര്‍ക്ക് സിദ്ധിക്കിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊലപാതകത്തിന് ശേഷം ഗുണ്ട സംഘം കണ്ണൂർ, കോഴിക്കോട്, കർണാടക ഭാഗത്തേക്ക് കടന്നു.
40 ലക്ഷം രൂപയുടെ വിദേശ കറന്‍സി, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിദ്ധിഖിന്‍റെ കൊലപാതകത്തിന് പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊല്ലപ്പെട്ട സിദ്ധിഖ് വിദേശത്തേക്ക് പണം കടത്തുന്നതിനായുള്ള ഇടനിലക്കാരനായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.