എറണാകുളം:എറണാകുളം തുരുത്തിപ്പുറത്ത് മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച യുവാക്കൾ അറസ്‌റ്റിൽ. വടക്കേക്കര സ്വദേശികളായ ബിജു, ശാന്തി ലാൽ, കണ്ണൻ, സെബാസ്റ്റ്യൻ എന്നിവരാണ് അറസ്‌റ്റിലായത്. വടി കൊണ്ട് തലയ്‌ക്കടിയേറ്റ എസ്‌എച്ച്‌ഒ സൂരജിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാക്കളുടെ മർദനത്തിൽ എഎസ്ഐ ബേബി, സിപിഒ മിറാഷ് എന്നിവർക്കും പരിക്കേറ്റു. ചൊവ്വാഴ്‌ച (04.10.2022) രാവിലെ മുതൽ പ്രതികൾ തുരുത്തിപ്പുറത്ത് പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്.