കോട്ടയം:ചിങ്ങവനത്ത്യുവതിയേയും കുടുംബത്തെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. ചെത്തിപ്പുഴ പുതുച്ചിറ ഭാഗത്ത് തകടിയേൽ വീട്ടിൽ ശങ്കരൻ എന്ന് വിളിക്കുന്ന നെഹീദ് നൗഷാദ് (25), പനച്ചിക്കാട് കുഴിമറ്റം എസ്എന്‍ഡിപി ഭാഗത്ത് ഉഷസ് നിവാസിൽ കുഞ്ഞുണ്ണി എന്ന് വിളിക്കുന്ന അഫ്‌സൽ (22), കുറിച്ചി ഇത്തിത്താനം എസ്‌പുരം ഭാഗത്ത് അഖിൽ നിവാസിൽ അഖിൽ എസ്.നായർ (20) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇന്നലെ(30.10.2022) രാത്രി 11.30 മണിയോടുകൂടി യുവതിയുടെ വീടിന്‍റെ മുൻവശത്ത്‌വച്ച് കാറിൽ ഇരുന്ന് യുവാക്കൾ ബഹളമുണ്ടാക്കി. ഇത് ചോദിക്കാൻ ചെന്ന യുവതിയേയും ഭർത്താവിനെയും മകനെയും പ്രതികൾ ചീത്ത വിളിക്കുകയും മർദിക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്‌തു.