കേരളം

kerala

ETV Bharat / crime

താമരശ്ശേരി ചുരത്തില്‍ സാഹസിക യാത്ര; ദൃശ്യങ്ങള്‍ കണ്ട് നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് - താമരശ്ശേരി ചുരം

താമരശ്ശേരി ചുരത്തിലൂടെ സാഹസിക യാത്ര നടത്തിയ യുവാക്കള്‍ക്കെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Clt  സാഹസിക യാത്ര  താമരശ്ശേരി ചുരത്തിലൂടെ യുവാക്കളുടെ സാഹസിക യാത്ര  ദൃശ്യങ്ങള്‍ പുറത്ത്  A youth adventure traveling  താമരശ്ശേരി ചുര  താമരശ്ശേരി ചുരം
ചുരത്തിലൂടെ യുവാക്കളുടെ സാഹസിക യാത്ര

By

Published : Jul 22, 2022, 3:52 PM IST

കോഴിക്കോട്:താമരശ്ശേരി ചുരത്തിലൂടെ വാഹനത്തിന്‍റെ ഡോറിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം. ബുധനാഴ്‌ച (20.07.22) രാത്രിയാണ് മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് പോയ യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. വാഹനത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

യുവാക്കളുടെ സാഹസിക യാത്ര

രാത്രി കനത്ത കോടമഞ്ഞിലൂടെയാണ് യുവാക്കള്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. യുവാക്കളുടെ അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഇവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. വാഹനത്തിന്‍റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details