തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്‍റെ ആത്മഹത്യ ശ്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച നെടുമങ്ങാട് മുത്താം കോണം സ്വദേശി മനുവാണ് (29) ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു - kerala news updates
നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. മുത്താം കോണം സ്വദേശി മനുവാണ് ആത്മഹത്യ ശ്രമം നടത്തിയത്. സ്റ്റേഷനിലെ ശുചിമുറിയിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മനുവിനെ കസ്റ്റഡിയിലെടുത്തത് അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂത്രമൊഴിക്കാന്‍ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ മനു വാതില്‍ അകത്ത് നിന്ന് പൂട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ശുചിമുറിയില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് മനു ആത്മഹത്യക്ക് ശ്രമിച്ചതായി കണ്ടെത്തിയത്. ഉടന്‍ തന്നെ മനുവിനെ നെടുമങ്ങാട് ജില്ല ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അയല്‍വാസിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ നിലവിളി കേട്ട അയല്‍വാസിയാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി മനുവിനെ ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.