തൃശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂർ എടവിലങ്ങില്‍ 110 ഗ്രാം ചരസുമായി യുവാവ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായി. പൊടിയൻ ബസാർ സ്വദേശി 26 വയസുള്ള റിനോയ് ആണ് പിടിയിലായത്. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടര്‍ എം. ഷാംനാഥും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
തൃശൂരില്‍ ചരസുമായി യുവാവ് പിടിയില്‍ - drug substance trade
ചരസ് വില്‍പ്പനയ്‌ക്കായി കൊണ്ടുപോകുമ്പോഴാണ് യുവാവ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലാകുന്നത്
തൃശൂരില്‍ ചരസുമായി യുവാവ് പിടിയില്‍
വില്‍പനയ്ക്കായി മണാലിയിൽ നിന്നും കൊണ്ട് വന്ന 110 ഗ്രാം ചരസാണ് പിടിച്ചെടുത്തത്. പ്രതിയുടെ കൂടെ മണാലി യാത്രയിൽ പങ്കെടുത്തവരെ കുറിച്ചും അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു.