കേരളം

kerala

ETV Bharat / crime

സഹോദരിയെ പ്രണയിച്ചതിന് ഇടുക്കിയില്‍ യുവാവ് സുഹൃത്തിനെ കൊന്നു ; ജീവനെടുത്തത് മദ്യത്തില്‍ വിഷം കലര്‍ത്തി - ഇടുക്കി വണ്ടന്‍മേടില്‍ യുവാവ് സുഹൃത്തിനെ കൊലചെയ്തത്

സംഭവം ഇടുക്കി വണ്ടന്‍മേടില്‍, രാജ്‌കുമാറിനെ സുഹൃത്തായ പ്രവീണ്‍കുമാര്‍ മദ്യത്തില്‍ വിഷം കലര്‍ത്തി കൊന്നു

murder in Vandanmed in idukki  youth killed his friend for having love relationship with his sister  murder by adding poison in liquor  ഇടുക്കി വണ്ടന്‍മേടില്‍ യുവാവ് സുഹൃത്തിനെ കൊലചെയ്തത്  സഹോദരിയെ പ്രണയിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം
സഹോദരിയെ പ്രണയിച്ചതിന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

By

Published : Mar 16, 2022, 11:45 AM IST

Updated : Mar 16, 2022, 11:54 AM IST

ഇടുക്കി : സഹോദരിയെ പ്രണയിച്ചതിന്‍റെ പേരില്‍ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഇടുക്കി വണ്ടന്‍മേട് മണിയംപെട്ടി സ്വദേശി രാജ്‌കുമാറിനെ സുഹൃത്തായ പ്രവീണ്‍കുമാര്‍ മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രവീണ്‍ കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച(14.03.2022) രാത്രിയിലാണ് കൊലപാതകം നടന്നത്. പ്രവീണ്‍കുമാറിന്‍റെ സഹോദരിയുമായി രാജ്‌കുമാര്‍ പ്രണയത്തിലായതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ ദിവസം പകല്‍, കൊല്ലപ്പെട്ട രാജ്‌കുമാറും പ്രവീണ്‍കുമാറും, തമിഴ്‌നാട് അതിര്‍ത്തിയിലെ വന മേഖലയില്‍ എത്തുകയും മദ്യപിയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രവീണ്‍കുമാര്‍ മദ്യത്തില്‍ വിഷം കലര്‍ത്തി.

സഹോദരിയെ പ്രണയിച്ചതിന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

ALSO READ:രാമക്കല്‍മേട്ടില്‍ കാട്ടുതീ പടരുന്നു ; ഇതിനകം കത്തിനശിച്ചത് നൂറുകണക്കിന് ഹെക്‌ടര്‍ വനഭൂമി

അതിനിടെ, രാജ്‌കുമാറിനെ കാണാനില്ലെന്ന് കാണിച്ച്, വീട്ടുകാര്‍ വണ്ടന്‍മേട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, പ്രവീണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തു. ഇയാള്‍ കുറ്റം സമ്മതിക്കുകയും തമിഴ്‌നാട് വന മേഖലയിലെ പാറപ്പുറത്ത് നിന്ന് രാജ്‌കുമാറിന്‍റെ മൃതദേഹം കണ്ടെത്തുകയും ചെയ്‌തു.

പൊലീസ് സംഘം പ്രതിയുമായി സംഭവ സ്ഥലത്ത് എത്തി തെളിവെടുത്തു. മൃതദേഹം കണ്ടെത്തിയ സ്ഥലം തമിഴ്‌നാട്ടിലായതിനാല്‍, അവിടുത്തെ പൊലീസാണ് മൃതദേഹം, പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ടുപോയത്.

Last Updated : Mar 16, 2022, 11:54 AM IST

ABOUT THE AUTHOR

...view details