കോട്ടയം:മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മുട്ടമ്പലം സ്വദേശിയായ സനില്‍ സന്തോഷാണ് (21) അറസ്റ്റിലായത്. കാരാപ്പുഴയില്‍ നിന്നാണ് ഇയാളെ സംഘം ഇന്ന് പിടിയിലായത്. കോട്ടയം റേഞ്ച് എക്‌സൈസിന് മയക്ക് മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍ - Kottayam news updates
കാരാപ്പുഴയില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തുന്ന യുവാവ് എക്‌സൈസിന്‍റെ പിടിയില്‍.
കോട്ടയത്ത് അറസ്റ്റിലായ സന്തോഷ് (21)
ആവശ്യക്കാരാണെന്ന വ്യാജേന സമീപിച്ചാണ് സന്തോഷിനെ എക്‌സൈസ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്‌ടര്‍ പി വൈ. ചെറിയാന്‍റെ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫിസർ ഡി. മനോജ്‌കുമാർ, ഗ്രേഡ് പി.ഒ കണ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വിപിൻ പി രാജേന്ദ്രൻ, ശ്യാംകുമാർ, മനു ചെറിയാൻ, രതീഷ് കെ നാണു, വനിത ഓഫിസർ സോണിയ എന്നിവടരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.