കേരളം

kerala

ETV Bharat / crime

ഇഷ്‌ടപ്പെട്ട പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു, യുവതിയുടെ ഭര്‍തൃമാതാവിനെ യുവാവ് കുത്തിക്കൊന്നു - youth arrested gujarat

പ്രതിയായ യുവാവ് പ്രണയിച്ചിരുന്ന പെണ്‍കുട്ടി മറ്റൊരു വ്യക്തിയെ വിവാഹം കഴച്ചിതാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിക്കാന്‍ കാരണമെന്ന് വഡോദര പൊലീസ് വ്യക്തമാക്കി

വഡോദര പൊലീസ്  വദ്‌സർ  ജയ് അംബെ ഫ്ലാറ്റ്‌ കൊലപാതകം  stabbing a woman to death gujarat  youth arrested gujarat  lover killed mother in law of a girl in vadodara
ഇഷ്‌ടപ്പെട്ട പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു, ഗുജറാത്തില്‍ യുവാവ് ഭര്‍തൃമാതാവിനെ കുത്തിക്കൊലപ്പെടുത്തി

By

Published : Sep 12, 2022, 5:26 PM IST

വഡോദര: ഗുജറാത്തില്‍ മധ്യവയസ്‌കയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്‌റ്റില്‍. കുറ്റകൃത്യത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ഷാരൂഖ് പത്താനെയാണ് പൊലീസ് പിടികൂടിയത്. പിടിയിലായ പ്രതിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ഭര്‍തൃമാതാവാണ് കൊല്ലപ്പെട്ടത്.

പ്രതിയായ ഷാരൂഖ് പത്താന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടി മറ്റൊരു വ്യക്തിയുമായി വിവാഹം കഴിച്ചു. ഇതില്‍ അതൃപ്‌തനായ ഇയാള്‍ ഇവരുടെ ഭര്‍തൃഗൃഹത്തിലെത്തിയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സെപ്‌റ്റംബര്‍ 10 നാണ് കേസിനാസ്‌പദമായ സംഭവം.

വഡോദരയിലെ വദ്‌സർ ഏരിയയിലെ ജയ് അംബെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. കൃത്യം നടന്ന ദിവസം ഇവരുടെ ഫ്ലാറ്റിലെത്തി കോളിങ് ബെല്‍ അടിച്ച പ്രതി വാതില്‍ തുറന്ന പെണ്‍കുട്ടിയുടെ ഭര്‍തൃമാതാവിനെ ആക്രമിക്കുകയായിരുന്നെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ABOUT THE AUTHOR

...view details